ജറൂസലം:
തിളങ്ങുന്ന ഗൗൺ ധരിച്ച് നന്നായി മേക്കപ്പിട്ട് നിറയെ ആഭരണങ്ങളുമണിഞ്ഞ് 70നും 90നുമിടയിൽ പ്രായമുള്ള 10 മുത്തശ്ശിമാർ കാറ്റ്വാക്ക് നടത്തി. ഇസ്രായേലിൽ വർഷം തോറും നടക്കാറുള്ള മിസ് ഹോളോകോസ്റ്റ് സർവൈവർ സൗന്ദര്യമത്സരത്തിനാണ് അവരെത്തിയത്. ജറൂസലമിലെ മ്യൂസിയമായിരുന്നു മത്സരവേദി.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ 86 വയസ്സുള്ള നാലു കൊച്ചുമക്കളുടെ മുത്തശ്ശിയായ സാലിന സ്റ്റീൻഫെൽഡ് കിരീടം ചൂടി. നാസി പീഡനം അതിജീവിച്ചവർക്കുള്ള മത്സരമാണ് മിസ് ഹോളോകോസ്റ്റ് സർവൈവർ. റുമേനിയ ആണ് സാലിനയുടെ ജന്മദേശം. 1948ലാണ് ഇസ്രായേലിലെത്തിയത്.
നാസി ക്രൂരതകളുടെ ജീവിക്കുന്ന ഇരയാണവർ. രണ്ട് മക്കളും നാല് കൊച്ചുമക്കളും അവരുടെ മക്കളുമായി വലിയ കുടുംബമായി കഴിയുന്ന തനിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല-മത്സരാര്‍ഥിയായ കുക പാല്‍മോന്‍ പറഞ്ഞു.