Fri. May 3rd, 2024
വാങ്‌ടൺ:

ഫെബ്രുവരിയിൽ ബീജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ്‌ ബഹിഷ്കരിക്കുന്നത്‌ പരിഗണിച്ച്‌ അമേരിക്ക. നയതന്ത്ര ബഹിഷ്കരണം ഉൾപ്പെടെയാണ്‌ പരിഗണിക്കുന്നതെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും സിഎൻഎൻ റിപ്പോർട്ട്‌ ചെയ്തു. ഒളിമ്പിക്സിന്‌ അമേരിക്കൻ പ്രതിനിധികളെ അയക്കേണ്ടെന്ന നിർദേശം ബൈഡൻ ഉടൻ അംഗീകരിക്കുമെന്ന്‌ വാഷിങ്‌ടൺ പോസ്റ്റ് റിപ്പോർട്ട്‌ ചെയ്തു.

ഒളിമ്പിക്സിനോടുള്ള സമീപനം അമേരിക്കയും സഖ്യ രാജ്യങ്ങളും ചർച്ചചെയ്ത്‌ വരികയാണെന്ന്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ചൊവ്വാഴ്ച നടന്ന ഷി–ബൈഡൻ വെർച്വൽ ഉച്ചകോടിയിൽ വിഷയം ചർച്ചയായില്ല.