Wed. Apr 24th, 2024
ന്യൂഡൽഹി:

ആറ്​ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഭാരത്​ പെട്രോളിയത്തിൻ്റെത്​ ഉൾപ്പടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്കാണ്​ കേന്ദ്രസർക്കാർ നീക്കങ്ങളാരംഭിച്ചത്​. ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ പബ്ലിക്​ അസറ്റ്​മാനേജ്​മെന്‍റ്​ സെക്രട്ടറി തുഹിൻ കാന്തയാണ്​ ഇക്കാര്യം അറിയിച്ചത്​.

ഷിപ്പിങ്​ കോർപ്പറേഷൻ ഓഫ്​ ഇന്ത്യ, പവൻ ഹാൻസ്​ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഈ വർഷം ഉണ്ടാവും. ഇതിനായുള്ള താൽപര്യപത്രം ഡിസംബറിൽ ക്ഷണിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഭെമൽ, നീലാചൽ ഇസാപത്​ തുടങ്ങിയ കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനും നീക്കം ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.