Mon. Dec 23rd, 2024
വാ​ഷി​ങ്​​ട​ൺ:

ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ഡോ​ക്ട​റെ 160ലേ​റെ ത​വ​ണ ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തി​യ​ശേ​ഷം ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ ഡോ ​അ​ച്യു​ത് റെ​ഡ്​​ഡി​യാ​ണ്​ (57) ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

25കാ​ര​നാ​യ ഉ​മ​ർ ദ​ത്താ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. 2017 സെ​പ്റ്റം​ബ​ർ 13ന് ​ഡോ​ക്ട​റു​ടെ ഓ​ഫി​സി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സൈ​ക്യാ​ട്രി ഡോ​ക്ട​റു​ടെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ഉ​മ​ർ ദ​ത്ത്.

പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ന​വം​ബ​ർ 10ന് ​ക​ണ്ടെ​ത്തി​യ കോ​ട​തി പി​ന്നീ​ടാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. മാ​ന​സി​ക​നി​ല​യി​ൽ ത​ക​രാ​റു​ള്ള പ്ര​തി​യെ ക​റ​ക്​​ഷ​ന​ൽ മെൻറ​ൽ ഹെ​ൽ​ത്ത് ഫെ​സി​ലി​റ്റി​യി​ലേ​ക്കാ​ണ് കോ​ട​തി അ​യ​ച്ച​ത്.