Mon. May 6th, 2024
ന്യൂഡൽഹി:

2008ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ബിസിനസുകാരനും മുകേഷ്​ അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ ആസ്​തി. എന്നാൽ ചൈനീസ്​ ബാങ്കുകൾ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്​തി വട്ടപൂജ്യ​മാണെന്നാണ് അനിൽ അംബാനിയുടെ വാദം. ​

റിലയൻസ്​ കമ്യൂണിക്കേഷന്​ ചൈനീസ്​ ബാങ്കുകൾ നൽകിയ വായ്​പ തിരികെ അടക്കുന്നതിൽ മുടക്കം വരുത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. 5000 കോടി രൂപയിലധികമായിരുന്നു ചൈനീസ്​ ബാങ്കുകൾക്ക്​ അനിൽ അംബാനി നൽകാനുണ്ടായിരുന്നത്​.

ചൈനീസ്​ ബാങ്കുകളുടെ കേസ്​ പരിഗണിക്കുന്നതിനിടെ തന്‍റെ ആസ്​തി ഇപ്പോൾ വട്ടപൂജ്യമാണെന്നും കടക്കെണിയിലാണെന്നുമാണ്​ അനിൽ യു കെ കോടതിയെ അറിയിച്ചത്​.