Mon. Dec 23rd, 2024
ദില്ലി:

പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകൾക്കിടെ വിവാദമായി കൊടാക് മഹീന്ദ്ര ബാങ്ക് സിഇഒ ഉദയ് കൊടാകിന്റെ ബീഫ് പരാമർശം. ബീഫ് വിഭവങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നുവെന്നും പച്ചക്കറിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ദില്ലി കടുത്ത വായുമലിനീകരണത്തിൽ നട്ടംതിരിയുമ്പോഴാണ് ഉദയ് കൊടാകിന്റെ പ്രതികരണം.

രണ്ട് വർഷം മുൻപ് ദസറ ആഘോഷത്തിന്റെ സമയത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റ് റീഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ വാദം ഉന്നയിക്കുന്നത്. ‘മനുഷ്യരാശിയുടെ മുന്നോട്ട് പോക്കിന് സസ്യാഹാരിയായിരിക്കുന്നതാണ് നല്ലത്’ എന്നദ്ദേഹം പറയുന്നു.