Mon. Dec 23rd, 2024

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ന്യൂകാമ്പിലേക്ക് എത്തിക്കണം എന്ന് ബാഴ്സലോണ എഫ്സിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മോശം ഫോം പരിഗണിച്ച് ക്രിസ്റ്റ്യാനോയെ ക്ലബിലേക്ക് എത്തിക്കാൻ ശ്രമിക്കണം എന്നാണ് ടോണി ഫ്രീക്സ പറയുന്നത്. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ബാഴ്സ ഇറങ്ങണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

അങ്ങനെ ഒരു ഭ്രാന്ത് കാണിക്കേണ്ട സമയമുണ്ടെങ്കിൽ അത് ഇപ്പോഴാണ് എന്നാണ് ബാഴ്സയുടെ മുൻ ക്ലബ് അംഗം കൂടിയായ ഇദ്ദേഹം പറയുന്നത്. അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റിന്റെ മോശം ഫോം ക്രിസ്റ്റ്യാനോയെ ഓൾഡ് ട്രാഫോർഡ് വിടാൻ പ്രേരിപ്പിച്ചേക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിജയങ്ങളിലേക്ക് എത്താനാവാതെ യുനൈറ്റഡ് വിട്ടാലും ക്രിസ്റ്റ്യാനോയെ ഉൾക്കൊള്ളാൻ സാമ്പത്തികമായി ഏതെല്ലാം ക്ലബുകൾക്ക് സാധിക്കും എന്നതും വിഷയമാണ്.

സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് മെസിക്കും ബാഴ്സയ്ക്കും തമ്മിൽ പിരിയേണ്ടതായി വന്നത്. ഈ സാഹചര്യത്തിൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോഴേക്കും ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ പാകത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യതകൾ വിരളമാണ്.