Sat. Jan 25th, 2025
വാഷിങ്ടണ്‍:

എച്ച്1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് വർക്ക് പെർമിറ്റ് സ്വാഭാവികമായി പുതുക്കി നൽകുമെന്ന് അമേരിക്ക. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ (എഐഎൽഎ) സമർപ്പിച്ച ഹർജിയില്‍ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടേതാണ് തീരുമാനം.

എച്ച്1ബി വിസയില്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും ഉള്‍പ്പെടെ ആയിരക്കണക്കിനു ജീവനക്കാരെയാണ് സാങ്കേതിക കമ്പനികള്‍ ഓരോ വര്‍ഷവും നിയമിക്കുന്നത്. ഇതിന്റെ ​ഗുണഭോക്താക്കളില്‍ വലിയൊരു പങ്കും ഇന്ത്യക്കാരായ ഐടിജീവനക്കാരാണ്. എച്ച്1ബി വിസയുള്ളവരുടെ പങ്കാളികൾക്കും 21 വയസ്സില്‍ താഴെയുള്ള കുട്ടികൾക്കുമാണ് എച്ച്4 വിസ നൽകുന്നത്.