വാഷിങ്ടണ്‍:
ചൈനീസ് കമ്പനികളായ വാവെയ് ടെക്നോളജീസ്, ഇസഡ്ടി ഇ കോര്‍പ് എന്നിവക്കെതിരെ യു എസ് നിയമം പാസാക്കി. സുരക്ഷഭീഷണി സംശയിക്കുന്ന ഇരു കമ്പനികള്‍ക്കും യു എസ് അധികൃതരില്‍നിന്ന് പുതിയ ഉപകരണ ലൈസന്‍സ് നല്‍കുന്നത് വിലക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചൈനീസ് ടെലികോം കമ്പനികളെയും സാങ്കേതികവിദ്യ കമ്പനികളെയും ലക്ഷ്യമിട്ടാണ് പുതിയ ‘സെക്യുര്‍ എക്വിപ്മെൻറ് ആക്ട്’ അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 28ന് യു എസ്. സെനറ്റ് ഐകകണ്ഠ്യേനയാണ് നിയമം പാസാക്കിയത്. ഈ മാസം യു എസ് ഹൗസില്‍ നാലിനെതിരെ 420 വോട്ടുകൾക്കും നിയമം അംഗീകരിച്ചു.
തിങ്കളാഴ്ച ചൈനീസ് പ്രസിഡൻറ് ഷി ജിന്‍പിങും ബൈഡനും തമ്മില്‍ വെര്‍ച്വല്‍ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ നിയമത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കൂടിക്കാഴ്ചയിൽ മനുഷ്യാവകാശം, വ്യാപാരബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സൈനിക നീക്കങ്ങള്‍ എന്നിവ ചര്‍ച്ചയാവും.