കാബൂൾ:
കിഴക്കൻ അഫ്ഗാനിസ്താനിലെ നംഗാർഹർ പ്രവിശ്യയിലെ സ്പിൻ ഗർ മേഖലയിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിനിടെ സ്ഫോടനം. മൂന്നുപേർ കൊല്ലപ്പെട്ടതായും 15 പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക റിപ്പോർട്ട്.
ബോംബ് പള്ളിയിൽ സ്ഥാപിക്കുകയായിരുന്നെന്ന് നംഗാർഹർ ഗവർണറുടെ വക്താവ് ക്വാരി ഹനിഫ് എ എഫ് പി ഏജൻസിയോട് പറഞ്ഞു. അഞ്ചാഴ്ചക്കിടെ മൂന്നാംതവണയാണ് അഫ്ഗാനിൽ പള്ളികളെ ലക്ഷ്യമിട്ട് സ്ഫോടനം നടക്കുന്നത്.
ആക്രമണങ്ങളുടെ പിന്നിൽ ഐ എസ് ആയിരുന്നു. ഐ എസിന് സ്വാധീനമുള്ള മേഖലയാണ് നംഗാർഹർ. ബുധനാഴ്ച 600 ഐ എസ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി താലിബാൻ അറിയിച്ചു.