Sat. Jul 5th, 2025
മലപ്പുറം:

മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.

ബസിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആറ് വിദ്യാർത്ഥികൾക്ക് പരുക്കുണ്ട്. ഇതിൽ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടിയായിരുന്നു അപകടം.

ബസിന് ബ്രേക്ക് നഷ്ടപ്പെടുകയും റോഡരികിൽ ഉണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. ഇടിയിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു.