Mon. Dec 23rd, 2024
സിം​ഗ​പ്പൂ​ർ:

തൂ​ക്കി​ലേ​റ്റു​ന്ന​തി​ന്​ ഒ​രു ദി​വ​സം മു​മ്പ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ സിം​ഗ​പ്പൂ​രി​ൽ​ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മ​ലേ​ഷ്യ​ൻ പൗ​രൻ്റെ വ​ധ​ശി​ക്ഷ മാ​റ്റി​വെ​ച്ചു. ല​ഹ​രി​ക്ക​ട​ത്ത്​ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 33കാ​ര​നാ​യ നാ​ഗേ​ന്ദ്ര​ൻ കെ ​ധ​ർ​മ​ലിം​ഗ​ത്തിൻ്റെ ശി​ക്ഷ​യാ​ണ്​ സിം​ഗ​പ്പൂ​ർ ഹൈ​ക്കോ​ട​തി മാ​റ്റി​വെ​ച്ച​ത്.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട്​ ക​ഴി​യു​ന്ന നാ​ഗേ​ന്ദ്ര​നെ ബു​ധ​നാ​ഴ്​​ച ചാ​ങി ജ​യി​ലി​ൽ തൂ​ക്കി​ലേ​റ്റാ​നി​രു​ന്ന​താ​ണ്.