Fri. Nov 22nd, 2024
ഓസ്ട്രേലിയ:

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. ബോധവൽക്കരണവും മുന്നറിയിപ്പുകളും എല്ലാം നൽകിയിട്ടും വാക്സീൻ സ്വീകരിക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം എല്ലായിടത്തും ഇനിയും ബാക്കിയാണ്. ഇത്തരത്തിൽ കൊവിഡ് വാക്സീനോട് വിമുഖത കാണിക്കുന്നവർക്കായി പലവിധ പദ്ധതികളാണ് വിവിധ സർക്കാറുകൾ ആവിഷ്കരിച്ചിരിക്കുന്നത്.

വാക്സീൻ സ്വീകരിക്കാൻ മടിക്കുന്നവരെ അടുപ്പിക്കാൻ സൌജന്യ ഗെയിം ടിക്കറ്റുകൾ, ഭക്ഷണ സാധനങ്ങൾ, ബിയർ, ലോട്ടറി ടിക്കറ്റുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ സർക്കാറുകൾ ഓഫർ ചെയ്യുന്നുണ്ട്. ജോവാൻ ഷു എന്ന യുവതിയാണ് വാക്സീൻ സ്വീകരിച്ചതിന്റെ പേരിൽ കോടീശ്വരിയായത്. 7. 4 കോടി രൂപ.

ഓസ്ട്രേലിയക്കാരെ വാക്സിനെടുപ്പിക്കാൻ ഒരു സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ പദ്ധതിയായ ‘ദ മില്യൺ ഡോളർ വാക്സ് അലയൻസ് ലോട്ടറി’ പദ്ധതിക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. മൂന്ന് ദശലക്ഷത്തോളം പേർ വാക്സിനെടുത്ത് നറുക്കെടുപ്പിൽ ഭാഗ്യം തേടിയിരുന്നു. എന്നാൽ ഒടുവിൽ ജോവാനെയാണ് ഭാഗ്യം തേടിയെത്തിയത്.