കൊച്ചി:
മദ്യശാലകൾക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകൻ അറിയിച്ചത്.
ഇത് സംബന്ധിച്ച ബെവ്കോ നൽകിയ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു.
നിലവിൽ കേരളത്തില്‍ കൺസ്യൂമർ ഫെഡ്, ബെവ്കോ ഉടമസ്ഥതയിൽ 306 മദ്യ വിൽപന ശാലകളാണുള്ളത്. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാല എന്നതാണ് അനുപാതം. 175 എണ്ണംകൂടി പുതുതായി തുടങ്ങിയാൽ 71,000 പേർക്ക് ഒരു മദ്യശാല എന്നായി മാറും. സ്വകാര്യബാറുകൾ ഇതിനുപുറമെയാണ്.