മുംബൈ:
നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ അന്വേഷണത്തിന് സഹായം തേടി സി ബി ഐ യു എസിനെ സമീപിച്ചു. സുശാന്തിന്‍റെ ഇ-മെയിലിൽനിന്നും സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്നും നീക്കം ചെയ്ത വിവരങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിനാണ് സഹായം അഭ്യർഥിച്ചിരിക്കുന്നത്.
വിവരങ്ങൾ ലഭ്യമാക്കേണ്ട ഫേസ്ബുക്കിന്റെയും ഗൂഗ്ളിന്റെയും ആസ്ഥാനം കാലിഫോർണിയയിലായതിനാലാണ് യു എസ് സഹായം അഭ്യർഥിച്ചത്. മരണം നടന്ന് ഒന്നര വർഷമായെങ്കിലും കേസിൽ ഇതുവരെ നിർണായക കണ്ടെത്തലുകൾ ഒന്നും നടത്താൻ സി ബി ഐക്ക് ആയിട്ടില്ല. നിലവിലുള്ള തെളിവുകൾ സംഭവംആത്മഹത്യയാണെന്ന നിഗമനത്തിൽ എത്താൻ സഹായിക്കുന്നവയാണ്.
സാഹചര്യ തെളിവുകളും ദൃക്സാക്ഷി വിവരണവും ഒക്കെ മരണം ആത്മഹത്യ ആണ് എന്ന നിലക്കുള്ളതാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ എയിംസിലെ ഡേക്ടർമാരും ഇതേ നിഗമനത്തിലാണ് എത്തിയത്. ആത്മഹത്യ പ്രേരണ ആയ എന്തെങ്കിലും സംഗതികൾ ഉണ്ടായിരുന്നോ എന്നറിയാനാണ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദ പരിശോധനക്ക് വിധേയമാക്കുന്നത്.