Mon. Dec 23rd, 2024

ട്വന്റി 20 ലോകകിരീടമില്ലാതെ കിങ് കൊഹ്‌ലി ടീം ഇന്ത്യയുടെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. അവസാന മല്‍സരത്തില്‍ നമീബിയയെ നേരിടാനിറങ്ങുമ്പോള്‍ വലിയൊരു ജയത്തോടെ നായകസ്ഥാനത്ത് നിന്നൊരു വിടവാങ്ങലാകും കൊഹ്‌ലി ആഗ്രഹിക്കുന്നത്. കിരീടമില്ലാതെ കിങ് കൊഹ്‌ലി കുട്ടി ക്രിക്കറ്റില്‍ നായകകുപ്പായം അഴിച്ചുവയ്ക്കും.

നമീബിയക്കെതിരെ വന്‍ ജയം നേടിയാലും കിരീടമില്ലാത്തതിന്റെ സങ്കടത്തിലാകും കൊഹ്‌ലി കളമൊഴിയുക. കിരീട മോഹം ബാക്കിവച്ചാണ് ഈ സീസണോടെ ഐപിഎല്ലില്‍ കൊഹ്‌ലി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞത്. അതേ വഴിയില്‍ തന്നെ നീലക്കുപ്പായത്തില്‍ നിന്നും വിടവാങ്ങല്‍.

സ്കിപ്പര്‍ കൊഹ്‌ലിയും ബാറ്റര്‍ കൊഹ്‌ലിയും തമ്മില്‍ ലോകചാംപ്യന്‍ഷിപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ വലിയ അന്തരമില്ലെന്ന് കാണാം. ട്വന്റി 20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നാട്ടിലും വിദേശത്തും നേടുമ്പോഴും ലോകചാംപ്യന്‍ഷിപ്പിലെ കിരീട ദാരിദ്ര്യം കൊഹ്‌ലിയെ സങ്കടപ്പെടുത്തുന്നുണ്ടാകും.ഇക്കുറി കിരീടം നേടാനുറച്ചെത്തിയ ടീം ഇന്ത്യ മെന്ററായി മാസ് കൂള്‍ എം എസ്ധോണിയെ ടീമിലെടുത്തതും കൊഹ്‌ലിക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനായിരുന്നു.