Mon. Dec 23rd, 2024
ചൈന

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ അധികാരമുറപ്പിക്കാന്‍ അടുത്തയാഴ്ച ഭരണകക്ഷിയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ യോഗത്തോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ 400 അംഗങ്ങള്‍ ബീജിംഗില്‍ ഒത്തുകൂടുന്നുണ്ട്. തായ്‌വാനുമായുള്ള സംഘര്‍ഷാവസ്ഥ യോഗത്തില്‍ മുഖ്യ വിഷയമാകും.

മാവോ സെ തൂങ്ങിന് ശേഷം ചൈനയിലെ ശക്തനായ നേതാവെന്ന നിലയില്‍ ഷി ജിന്‍പിങ് മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രഹസ്യ യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നു.

വ്യക്തമായ ആസൂത്രണത്തിലൂടെ രഹസ്യ യോഗം ചേരുന്ന രീതികളോട് ആരും വിയോജിപ്പ് പ്രകടമാക്കിയിട്ടില്ല. ഷി ജിന്‍പിങ്ങിന്‍റെ അധികാരം തര്‍ക്കമില്ലാത്തതാണെന്നാണ് ബീജിംഗിലെ സ്വിംഗ്വാ സര്‍വകലാശാലയിലെ വിമത രാഷ്ട്രീയ പണ്ഡിതന്‍ വു ക്വിയാങ്ങിന്‍റെ അഭിപ്രായം. ഇതേ അഭിപ്രായമാണ് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ സീനിയര്‍ ഫെലോ കാള്‍ മിന്‍സറിനുമുള്ളത്.