Fri. May 3rd, 2024
വാ​ഷി​ങ്​​ട​ൺ:

മെ​ക്സി​ക്ക​ൻ ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ ത​ല​വ​ൻ ജോ​ക്വി​ൻ എ​ൽ ചാ​പ്പോ ഗു​സ്​​മാൻ്റെ നാ​ല് കൂ​ട്ടാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 50 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 37 കോ​ടി രൂ​പ) പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ച്​ യു സ് സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മെൻറ്.

ജ​യി​ലി​ൽ കഴിയുന്ന എ​ൽ ചാ​പ്പോ​യു​ടെ സ​ഹോ​ദ​ര​ൻ ഔ​റ​ലി​യാ​നോ ഗു​സ്മാ​ൻ-​ലോ​റ, സ​ഹോ​ദ​ര​ങ്ങ​ളാ​യ റു​പെ​ർ​ട്ടോ സാ​ൽ​ഗ്യൂ​റോ നെ​വാ​ര​സ്, ജോ​സ് സാ​ൽ​ഗ്യൂ​റോ നെ​വാ​ര​സ്, ഹെ​റി​ബ​ർ​ട്ടോ സാ​ൽ​ഗ്യൂ​റോ നെ​വാ​ര​സ് എ​ന്നി​വ​രെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് യു എ​സ് പാ​രി​തോ​ഷി​കം.

യുഎ​സ് ല​ഹ​രി​മ​രു​ന്ന് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കൊ​ക്കെ​യ്ൻ, മെ​ത്താം​ഫെ​റ്റാ​മൈ​ൻ, ഫെൻറ​നൈ​ൽ അ​ട​ക്ക​മു​ള്ള​വ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് രാ​ജ്യാ​ന്ത​ര ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് നാ​ലു പേ​ർ​ക്കു​മെ​തി​രായ കു​റ്റ​മെ​ന്ന് സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്​​മെൻറ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 2020 മാ​ർ​ച്ചി​നും 2021നും ​ഇ​ട​യി​ൽ യു ​എ​സി​ൽ, ല​ഹ​രി​മ​രു​ന്ന് അ​മി​ത അ​ള​വി​ൽ ശ​രീ​ര​ത്തി​ൽ ചെ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ന​ട​ന്ന 96,779 മ​ര​ണ​ങ്ങ​ളി​ൽ 63 ശ​ത​മാ​ന​ത്തി​ല​ധി​കം മ​ര​ണ​ത്തി​നും കാ​ര​ണം വ​ള​രെ അ​പ​ക​ട​ക​ര​മാ​യ ഫെൻറ​നൈ​ൽ എ​ന്ന ല​ഹ​രി​മ​രു​ന്നാ​ണെ​ന്നും സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്​​മെൻറ്​ അ​റി​യി​ച്ചു.