Thu. Dec 19th, 2024

ജനപ്രിയ മലയാള ചിത്രം കപ്പേളയുടെ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷാ റീമേക്കുകള്‍ക്കുള്ള വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു. സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ്‌ എന്നയാള്‍ എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഹൈക്കോടതി പിന്‍വലിച്ചിരിക്കുന്നത്.

തിയറ്റര്‍ റിലീസിനു ശേഷം നെറ്റ്ഫ്ളിക്സിലൂടെയുള്ള ഒടിടി റിലീസിനു പിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വിറ്റുപോയിരുന്നു. പിന്നീട് തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. വീണ്ടും ഒരുവര്‍ഷത്തിനു ശേഷമാണ് തനിക്കും ഈ ചിത്രത്തിന്‍റെ തിരക്കഥയില്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ്‌ എന്ന വ്യക്തി എത്തിയതെന്ന് അണിയറക്കാര്‍ അറിയിച്ചു.