Sat. Oct 5th, 2024
കൊ​ച്ചി:

കാ​റി​ൽ ഫാ​ൻ​സി ന​മ്പ​ർ​പ്ലേ​റ്റ് സ്ഥാ​പി​ച്ച​തി​ന് ന​ട​ൻ ജോ​ജു ജോ​ർ​ജി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. പി​ഴ​യ​ട​ച്ച് അ​തി​സു​ര​ക്ഷ ന​മ്പ​ർ​പ്ലേ​റ്റ്​ സ്ഥാ​പി​ച്ച് വാ​ഹ​നം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ആ​ർ ടി ​ഒ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രാ​യ കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധ​ത്തി​നി​ടെ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഉ​ട​ലെ​ടു​ത്ത വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ജോ​ജു​വി​നെ​തി​രെ​യും പ​രാ​തി ഉ​യ​ർ​ന്ന​ത്. ഫാ​ന്‍സി ന​മ്പ​ര്‍ പ്ലേ​റ്റ് ഘ​​ടി​​പ്പി​​ച്ച​​തു​വ​ഴി ജോ​ജു നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തി​​യെ​​ന്ന് കാ​ണി​ച്ച്​ ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി മ​നാ​ഫ് പു​തു​വാ​യി​ലാ​ണ് പ​രാ​തി ന​ല്‍കി​യ​ത്.