Mon. Dec 2nd, 2024

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ന്യൂസീലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന സ്പിന്നർ മുജീബ് റഹ്മാൻ ടീമിൽ തിരികെയെത്തി.

ന്യൂസീലൻഡ് ടീമിൽ മാറ്റങ്ങളില്ല. സെമി ഉറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് ഇരു ടീമുകളുടെയും ആവശ്യമാണ്. അതേസമയം, അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ഇന്ത്യക്ക് സെമി സാധ്യതയുണ്ട്.