കൊച്ചി:
കാറിൽ ഫാൻസി നമ്പർപ്ലേറ്റ് സ്ഥാപിച്ചതിന് നടൻ ജോജു ജോർജിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴയടച്ച് അതിസുരക്ഷ നമ്പർപ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആർ ടി ഒ ആവശ്യപ്പെട്ടു.
ഇന്ധന വിലവർധനക്കെതിരായ കോൺഗ്രസ് ഉപരോധത്തിനിടെ പ്രതിഷേധിച്ചതോടെ ഉടലെടുത്ത വിവാദത്തെത്തുടർന്നാണ് ജോജുവിനെതിരെയും പരാതി ഉയർന്നത്. ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതുവഴി ജോജു നിയമലംഘനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി മനാഫ് പുതുവായിലാണ് പരാതി നല്‍കിയത്.