Sun. Jan 19th, 2025
ചൈന:

ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് ജയിലിലായ മാധ്യമപ്രവർത്തക മരണത്തിന്‍റെ വക്കിലെന്ന് കുടുംബം. തടവറയില്‍ നിരാഹാര സമരത്തിലാണ് 38കാരനായ ഷാങ് ഷാന്‍. ഷാങിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

നേരത്തെ അഭിഭാഷകയായിരുന്ന ഷാങ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വുഹാനിലെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിൽ സർക്കാരിന്‍റെ അനാസ്ഥയെ ചോദ്യംചെയ്ത് നിരവധി വീഡിയോകള്‍ പുറത്തുവിട്ടു. ഫോണിലാണ് ഷാങ് വീഡിയോ ചിത്രീകരിച്ചത്.

2020 മെയില്‍ ഷാങിനെ ജയിലിലടച്ചു. ഡിസംബറിലാണ് ഷാങിന് നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. കലാപത്തിന് ആഹ്വാനം ചെയ്തെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ പ്രകോപനം സൃഷ്ടിച്ചെന്നുമുള്ള കുറ്റങ്ങളാണ് ഷാങിനെതിരെ ചുമത്തിയത്.

‘ഷാങിന്‍റെ ശരീര ഭാരം കുറഞ്ഞുവരുകയാണ്. ഇനി അധികകാലം ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. മൂക്കിലൂടെ ട്യൂബ് വഴി നിർബന്ധിതമായി ഭക്ഷണം നൽകുകയാണ്. നിലവിലെ സ്ഥിതി എന്താണെന്ന് അറിയില്ല. വരാനിരിക്കുന്ന ശൈത്യകാലത്തെ അവൾ അതിജീവിക്കുമെന്ന് തോന്നുന്നില്ല’– ഷാങിന്‍റെ സഹോദരന്‍ പറഞ്ഞു.