Mon. Dec 23rd, 2024
വാഷിങ്​ടൺ:

കുട്ടികൾക്ക്​ വാക്​സിൻ വിതരണം ചെയ്യാൻ ഫൈസറിന്​ അന്തിമാനുമതി നൽകി യു എസ്​ അഞ്ച്​ മുതൽ 11 വയസ്​ വരെയുള്ളവർക്കാവും വാക്​സിൻ നൽകുക. നേരത്തെ യു എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ വാക്​സിന്​ അംഗീകാരം നൽകിയിരുന്നു. ഇതിന്​ പിന്നാലെ ഇപ്പോൾ സെന്‍റർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവൻ്റെഷനും വാക്​സിന്​ അംഗീകാരം നൽകിയിരിക്കുകയാണ്​.

2.8 കോടി കുട്ടികൾക്ക്​ വാക്​സിൻ നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കുട്ടികൾക്ക്​ നൽകുന്നതിനായി ആവശ്യത്തിന്​ വാക്​സിൻ സ്​റ്റോക്കുണ്ട്​. അന്തിമാനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ വാക്​സിൻ അയച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

ഈ ആഴ്ചയോടെ വാക്​സിനേഷൻ ആരംഭിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. നവംബർ എ​ട്ടോടെ പൂർണമായ രീതിയിൽ വാക്​സിനേഷൻ പ്രവർത്തനങ്ങൾ നടത്താനാകും.