Wed. Jan 22nd, 2025

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. പരശുറാം ആണ് കീര്‍ത്തി ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും പരശുറാമിന്റേതു തന്നെ. ഒരുപാട് തവണ മാറ്റിവെച്ച ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏപ്രില്‍ ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുക. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആര്‍ മധി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് സര്‍ക്കാരു വാരി പാട്ട നിര്‍മിക്കുക്കുന്നത്.