Sat. Apr 27th, 2024
ന്യൂഡൽഹി:

ആധാർ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ ചുമത്താൻ യു ഐ ഡി എ ഐ അധികാരം നൽകുന്ന നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്​തു. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക്​ സാധിക്കും.

ആധാർ അതോറിറ്റിയുടെ തീർപ്പുകൾക്കെതിരെ ഡിസ്​പ്യൂട്​സ്​ സെറ്റിൽമെന്‍റ്​ ആൻഡ്​ അപ്ലേറ്റ്​ ട്രൈബ്യൂണിൽ അപ്പീൽ നൽകാം. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനുമായി നിയമിക്കുന്ന ഉദ്യോഗസ്ഥന്​ പത്ത്​ വർഷത്തെ സർവീസ്​ വേണമെന്നും നിർദേശമുണ്ട്​.

നിയമം, മാനേജ്​മെന്‍റ്​, ഐ ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്ന്​ വർഷത്തെ വിദഗ്​ധ പരിചയമുണ്ടാകമെന്നും നിർദേശിച്ചിട്ടുണ്ട്​. 2019ലെ ആധാർ നിയമത്തിന്​ അനുസൃതമായാണ്​ ചട്ടങ്ങൾ ഐ ടി മന്ത്രാലയം വിജ്ഞാപനം ചെയ്​തത്​. നിയമലംഘകർക്ക്​ നടപടിക്ക്​ മുമ്പ്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകുകയും ആരോപണവിധേയരോട്​ വിശദീകരണം തേടുകയും വേണമെന്ന്​ പുതിയ നിയമത്തിലുണ്ട്​.