കൊല്ലം:
കൊല്ലം റെയിൽവേ സ്റ്റേഷൻ വാണിജ്യ സമുച്ചയവും റെയിൽവേ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടെയുളള സൗകര്യങ്ങളോടു കൂടി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അറിയിച്ചു. ചെന്നൈയിൽ ദക്ഷിണ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ചു ചർച്ച നടത്തി. 2023 ഡിസംബറിനു മുൻപ് നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം.
രാജ്യത്തു രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുത്തിട്ടുളള 21 സ്റ്റേഷനുകൾ ഒന്നാണു കൊല്ലം.
സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർമാണ പ്രവർത്തനങ്ങൾ റെയിൽവേ നിർമാണ വിഭാഗം നേരിട്ടു ചെയ്യും. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഈ മാസം 15 മുതൽ രണ്ടാമത്തെ എസ്കലേറ്ററും ലിഫ്റ്റും കമ്മിഷൻ ചെയ്യും.
സ്റ്റേഷനിലെ ചൈന കൊട്ടാരം കെട്ടിടം റെയിൽവേ മ്യൂസിയമാക്കണമെന്ന എംപിയുടെ നിർദേശം പരിശോധിക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.ഡിസംബറിനുള്ളിൽ പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ മുഴുവൻ സർവീസുകളും കോവിഡിനു മുൻപുള്ള സ്ഥിതിയിലാക്കും. സീസൺ ടിക്കറ്റ് യാത്രക്കാർ ഉൾപ്പെടെയുളള ട്രെയിൻ യാത്രക്കാരുടെ നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ നടപടി സ്വീകരിക്കും