Sat. Apr 27th, 2024
ആ​ലു​വ:

ക​ല്ല് സോ​ഡ​യു​ടെ രു​ചി മ​ധു​ര​മു​ള്ള ഓ​ർ​മ​യാ​ക്കി നി​ല​നി​ർ​ത്തി ക​മ്മ​ത്ത് ബ്ര​ദേ​ഴ്‌​സി​ന് തി​ര​ശ്ശീ​ല വീ​ണു. ആ​ലു​വ മേ​ഖ​ല​യി​ൽ ക​ല്ല് സോ​ഡ കി​ട്ടു​ന്ന ഏ​ക സ്‌​ഥാ​പ​ന​മാ​യി​രു​ന്ന ബാ​ങ്ക് ക​വ​ല​യി​ലെ കെ വി ക​മ്മ​ത്ത് ആ​ൻ​ഡ് ബ്രോ​സ് ന​ട​ത്തി​പ്പു​കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ മൂ​ല​മാ​ണ് എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തോ​ടെ എ​ട്ട് പ​തി​റ്റാ​ണ്ട് കാ​ലം ആ​ലു​വ​ക്ക് ല​ഭി​ച്ചി​രു​ന്ന ക​ല്ല് സോ​ഡ​യു​ടെ​യും പ്ര​ത്യേ​ക മു​ന്തി​രി ജ്യൂ​സിൻറെ​യും രു​ചി ഇ​ല്ലാ​താ​യി.

സോ​ഡ അ​നു​ബ​ന്ധ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ഇ​വി​ടെ സോ​ഡ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശീ​ത​ള പാ​നീ​യ​ങ്ങ​ളും ല​ഭ്യ​മാ​യി​രു​ന്നു. ഇ​തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണീ​യ​ത ത​ന്നെ ശീ​ത​ള പാ​നീ​യ​ങ്ങ​ളി​ൽ ഇ​വി​ടെ ക​ല്ല് സോ​ഡ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന​താ​ണ്. അ​തി​നാ​ൽ ഇ​വി​ടെ നി​ന്ന് ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ സ്‌​ഥി​ര​മാ​യി കു​ടി​ക്കാ​ൻ എ​ത്തു​ന്ന​വ​രും ധാ​രാ​ള​മാ​ണ്.

1940ൽ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ കെ ​വെ​ങ്കി​ടേ​ശ്വ​ര ക​മ്മ​ത്തും കെ ര​ത്നാ​ക​ര ക​മ്മ​ത്തു​മാ​ണ് സ്‌​ഥാ​പ​നം തു​ട​ങ്ങി​യ​ത്. ഇ​രു​വ​ർ​ക്കും കോം​പ്ല​ക്‌​സി​ലെ മ​റ്റ് വ്യാ​പാ​രി​ക​ളും മ​റ്റും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സി​റ്റി ട​വ​ർ ഷോ​പ്​​മേ​റ്റ്സിൻറെ ഉ​പ​ഹാ​രം ജി​മ്മി മാ​നാ​ട​ൻ കൈ​മാ​റി. ഉ​ണ്ണി​ക്ക​ണ്ണ​ൻ നാ​യ​ർ, സി​ബി ജീ​വ​നം, ജ​മാ​ൽ പു​തു​വ​ന, റ​ഊ​ഫ്, സി​യാ​ദ്, അ​ലി​യാ​ർ, മ​നീ​ഷ്, മു​ഹ​മ്മ​ദാ​ലി, മൊ​യ്തു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.