Fri. Jan 24th, 2025
റഷ്യ:

പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ യുഎഇയിലെ അംബാസിഡറായ പവന്‍ കപൂര്‍ ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. പവന്‍ കപൂറിന്റെ ചുമതലയേല്‍ക്കല്‍ വൈകാതെയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിലെ സ്ഥാനപതി ഡി ബാലവെങ്കിടേഷ് വര്‍മയ്ക്ക് പകരമായാണ് പവന്‍ കപൂറിന്റെ നിയമനം. യുഎഇ, ജനീവ, മോസ്‌കോ, ലണ്ടന്‍, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.