തിരുവനന്തപുരം:
തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ബി.ജെ.പി യുടെ നിര്‍ദ്ദേശം പരിഗണിക്കാൻ ഇന്ന് ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. എട്ട് സീറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ബി.ഡി.ജെ.എസ് ബി.ജെ.പിയോട് സീറ്റ് തർക്കം തുടങ്ങിയത്. എട്ട് സീറ്റിനു പകരം ഇപ്പോൾ ആറ് സീറ്റെങ്കിലും ഇല്ലാതെ പറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. തുഷാറിന്‍റെ സ്ഥാനാര്‍ത്ഥിത്വവും ബി.ജെ.പി-ബി.ഡി.ജെ.എസ് തര്‍ക്കത്തിന്‍റെ ഒരു പ്രധാന കാരണമാണ്. അതേ സമയം തുഷാറകാട്ടെ, മത്സരിക്കാൻ തയ്യാറായതായി റിപ്പോർട്ടുകളില്ല.
ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ബി.ഡി.ജെ.എസിനെ ചേര്‍ത്ത് എന്‍.ഡി.എ ഉണ്ടാക്കുന്നത്. ആശ്യപ്പെട്ട എട്ട് സീറ്റുകളും കൂടുതൽ ജയസാധ്യയുള്ള ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയിലൊന്നെങ്കിലും വേണമെന്നാണ് ആവശ്യം. തിരുവനന്തപുരത്തിലും പത്തനംതിട്ടയിലും ബി.ജെ.പി വിട്ടുവീഴ്ചക്കില്ല, എന്നാല്‍ തുഷാറിനു വേണ്ടി തൃശൂരോ പാലക്കോടോ, കോഴിക്കോടോ തരാൻ തയ്യാറാണെന്ന് ബി.ജെ.പി വച്ച നിര്‍ദ്ദേശം.
ഇതുകൂടാതെ, കെ. സുരേന്ദ്രൻ ഘടകം തൃശൂർ സീറ്റിനു വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് ശ്രമിക്കുന്ന ഈ സീറ്റ് വിഭജന തർക്കത്തിൽ ദേശീയ നേതൃത്വത്തിൻ്റേതായിരിക്കും അന്തിമ തീരുമാനം. ബി.ഡി.ജെ.എസ് ലെ തന്നെ പലവിധ അഭിപ്രായ ഭിന്നതകളും സീറ്റ് വിഭജനത്തിനു ആക്കം കൂട്ടും.