Sun. Dec 22nd, 2024

 

അഹമ്മദാബാദ് :

ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിങ്ങ് വഗേല എന്‍.സി.പി യില്‍ ചേര്‍ന്നു. അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറാണ് ഔദ്യോഗികമായി അംഗത്വം നൽകിയത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് വഗേല ഏറെക്കാലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ വഗേലയും അനുയായികളും പിന്തുണച്ച്‌ വോട്ടു ചെയ്തിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധം ഉലഞ്ഞത്. പിന്നീട് ബി.ജെ.പി യോട് അടുത്തെങ്കിലും, അവിടെ അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് മോദിസര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളും ഉന്നയിച്ച ശേഷമാണ് ഇപ്പോള്‍ എന്‍.സി.പി. യിലേക്ക് ചുവടുമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *