തിരുവനന്തപുരം:
ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 98 കോടിയോളം രൂപയുടെ കുറവ് വന്നിരുന്നു. ക്ഷേത്രങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായി തിട്ടപ്പെടുത്തിയ ശേഷം ആവശ്യമായ തുക സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കാനാണ് തീരുമാനം.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിനെത്തുടർന്ന് കാണിക്കയിടരുതെന്ന് സംഘ് പരിവാർ ആഹ്വാവനം ഉണ്ടായിരുന്നു. അത് കൂടാതെ വെള്ളപ്പൊക്കത്തിൽ കാര്യമായ നാശനഷ്ടങ്ങളും ഉണ്ടായിരുന്നു.