Wed. Jan 22nd, 2025

വ​യ​നാ​ട്:

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഒ.​എം.​ ജോ​ര്‍​ജിനെതിരെ പീ​ഡ​ന പ​രാ​തി​യു​മാ​യി ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി. വ​യ​നാ​ട് ഡി.​സി​.സി അം​ഗമാണ് ഒ.​എം. ജോ​ര്‍ജ്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഇപ്പോൾ. പെ​ണ്‍​കു​ട്ടി​യെ ഒ​ന്ന​ര വ​ര്‍​ഷത്തോളം പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും ഇ​യാ​ളു​ടെ വീ​ട്ടി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു.

ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ന്‍ ഡി​.സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​എം.​ ജോ​ര്‍​ജ് ഒ​ളി​വി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *