കോഴിക്കോട്:
റിപ്പബ്ലിക്ക് റാലി ദിനത്തിൽ കോഴിക്കോട്ടുള്ള അംഗനവാടിയിലെ കുട്ടികൾ ബി.ജെ.പിയുടെ പതാക ഉയർത്തിയത് വിവാദമായിരിക്കുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് കുട്ടികൾ റിപ്പബ്ലിക്ക് റാലി ദിനത്തിൽ റാലിയിൽ ഉപയോഗിച്ചത്. കോഴിക്കോട് താമരശ്ശേരി തോറ്റാമ്പുറം മലര്‍വാടി അംഗന്‍വാടിയിലെ കുട്ടികളും രക്ഷിതാക്കളും നടത്തിയ റിപ്പബ്ലിക് ദിന റാലിയാണ് വിവാദത്തിനു കാരണമായത് .
താമരശ്ശേരിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാറിയുള്ള ഉള്‍പ്രദേശമാണ് തോറ്റാമ്പുറം. ബി.ജെ.പി ക്ക് കാര്യമായി സ്വാധീനമുള്ള തോറ്റാമ്പുറത്താണ് പ്രസ്തുത അംഗൻവാടി സ്ഥിതി ചെയ്യുന്നത്. അംഗന്‍വാടിയുടെ പ്രധാന അധ്യാപിക പതാക ഉയര്‍ത്തി മടങ്ങിയതിനു ശേഷമാണ് കൃത്യമായ ആസൂത്രണത്തോടെ കുട്ടികളെ ബി.ജെ.പിയുടെ പ്രചാരണ ആയുധമാക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
കുട്ടികളെ അംഗന്‍വാടിയില്‍ വിടുന്നത് പുനരാലോചിക്കേണ്ടി വരുമെന്ന്, മറ്റുള്ള മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നുണ്ട്. പഞ്ചായത്തംഗമായ നവാസിനെ ഈ റാലിയിൽ മനഃപൂർവ്വം ക്ഷണിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്. പരാതി കിട്ടിയാല്‍ പഞ്ചായത്ത് പരിശോധിക്കുമെന്ന് നവാസ് വിശദീകരിച്ചിട്ടുണ്ട്.
റാലിയില്‍ മഹാത്മാഗാന്ധിയുടെയും ദേശീയ ചിഹ്നങ്ങളുടെയും പ്ലക്കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ഇതിനിടക്കാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉൾപ്പെടുത്തിയത്. ദേശീയ പുഷ്പമെന്ന അടിക്കുറിപ്പോടെയാണ് കാവി നിറത്തിലുള്ള താമര ആസൂത്രിതമായി ഉപയോഗിച്ചത്.