Mon. Dec 23rd, 2024

 

കൊച്ചി:

ആലുവപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് ആൻലിയയുടെ പിതാവ് ഹൈജിനസ്. മരണത്തിലെ ദുരൂഹതകൾ നീക്കി പ്രതിക്ക്‌ ശിക്ഷ ഉറപ്പായ ശേഷം ആൻലിയയുടെ മകനെ വിട്ടുകിട്ടാൻ കേസ് ഫയൽ ചെയ്യുമെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ മകൾക്കെതിരെയുള്ള അനാവശ്യ പരാമർശങ്ങൾ യഥാർത്ഥ വസ്തുതകൾ അറിയാതെയാണെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ ജസ്റ്റിന്റെ വീട്ടിലാണ് കുട്ടിയെന്നും ജസ്റ്റിന്റെ അതേ സ്വഭാവം കുട്ടിക്കുണ്ടാവുമെന്നും അതിനെതിരെയാണ് കേസിനു പോകുന്നതെന്നും അദ്ദേഹം പറയുന്നു.

അതേ സമയം ആൻലിയയുടെ ഭർത്താവ് ദൂരൂഹ മരണത്തിലുള്ള തന്റെ പങ്ക് നിഷേധിച്ചുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ ജസ്റ്റിസ് ഫോർ ആൻലിയ എന്ന പേജിലൂടെ നിലപാടുകൾ വ്യക്തമാക്കിയ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൻലിയയുടെ കുടുംബ സുഹൃത്തായ വൈദികനെതിരെ ഹൈജിനസ് നടത്തിയ പരാമർശത്തെ തുടർന്ന് സാമൂഹികമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആൻലിയയെ കാണാതായത്. 28 ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈജിനസ് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *