തൃശൂര്‍:
2017 കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റായ കനകശ്രീ പുരസ്‌ക്കാരം എസ്. കലേഷിന്റെ ‘ശബ്ദമഹാസമുദ്രം’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.
പി. പവിത്രന്റെ ‘മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം’ എന്ന കൃതിക്ക് ഐ.സി ചാക്കോ ചാക്കോ പുരസ്ക്കാരം ലഭിച്ചു.
മുരളി തുമ്മാരുകുടിക്കാണ് ഉപന്യാസത്തിനുള്ള സിബി കുമാര്‍ പുരസ്ക്കാരം. ഡോ. പി. സോമന്റെ ‘മാര്‍ക്സിസം ലൈംഗികത സ്ത്രീപക്ഷം’ എന്ന കൃതിക്ക് വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍ പിള്ള പുരസ്‌ക്കാരവും പി.കെ. ശ്രീധരന്റെ അദ്വൈതശിഖരത്തിന് വൈദിക സാഹിത്യത്തിനുള്ള കെ.ആര്‍ നമ്പൂതിരി പുരസ്‌കാരവും ലഭിച്ചു. അബിന്‍ ജോസഫിൻ്റെ കല്യാശേരി തീസിസ് എന്ന ചെറുകഥാ സമാഹാരത്തിനു ഗീതാ ഹിരണ്യന്‍ അവാര്‍ഡും ലഭിച്ചു.
2017 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍
നോവൽ: നിരീശ്വരന്‍; വി ജെ ജെയിംസ്
കവിതാ: മിണ്ടാപ്രാണി; വീരാന്‍കുട്ടി
ചെറുകഥ: ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം; അയ്മനം ജോണ്‍
നാടകം: സ്വദേശാഭിമാനി; എസ്.വി. വേണുഗോപന്‍നായര്‍
സാഹിത്യവിമര്‍ശനം: കവിതയുടെ ജീവചരിത്രം; കല്‍പറ്റ നാരായണന്‍
വൈജ്ഞാനിക സാഹിത്യം: നദീവിജ്ഞാനീയം; എന്‍ ജെ കെ നായര്‍
ജീവചരിത്രം/ആത്മകഥ: തക്കിജ്ജ എന്റെ ജയില്‍ജീവിതം; ജയചന്ദ്രന്‍ മൊകേരി
യാത്രാവിവരണം: ഏതേതോ സരണികളില്‍; സി.വി. ബാലകൃഷ്ണന്‍
വിവര്‍ത്തനം: പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു; രമാമേനോന്‍
ബാലസാഹിത്യം: കുറുക്കന്‍മാഷിന്റെ സ്‌കൂള്‍; വി.ആര്‍. സുധീഷ്
ഹാസസാഹിത്യം: എഴുത്തനുകരണം അനുരണനങ്ങളും; ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
അക്കാദമി അവാര്‍ഡുകള്‍ക്ക് ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് സമ്മാനം.