Sun. Dec 22nd, 2024

കോഴിക്കോട്:

2019-2020 ഐ-ലീഗ് ടൂർണമെന്റിനു വേണ്ടിയുള്ള ഗോകുലം കേരള എഫ്.സി. ഫുട്ബോൾ സെലക്ഷൻ ട്രയൽസ് കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നടക്കും. ഗോകുലത്തിന്റെ അണ്ടർ13, അണ്ടർ15, അണ്ടർ18 എന്നീ ടീമുകളിലേക്കാണ് സെലക്ഷൻ ട്രയൽസ് നടത്തുന്നതെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഗോകുലം ടീമിലേക്ക് കേരളത്തിൽ നിന്നുമുള്ളവരെ തന്നെ എത്തിക്കുകയാണ് ലക്ഷ്യം. ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സൗജന്യമായി പരിശീലം, താമസം, ഭക്ഷണം എന്നിവയെല്ലാം നൽകും. കോഴിക്കോട്, മലപ്പുറം, കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ ജില്ലകളുടെ ഉത്തരമേഖലാ സെലക്ഷൻ ട്രയൽസ് 25-ന് കോഴിക്കോട് ഇ.എം.എസ്. കോർപറേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30-ന് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളടങ്ങിയ ദക്ഷിണ മേഖല സെലക്ഷൻ ട്രയൽസ് 30-ന് നടക്കും. രാവിലെ എട്ട് മുതൽ തിരുവനന്തപുരം കേരള സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും.

തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളടങ്ങുന്ന മധ്യമേഖല സെലക്ഷന് ട്രയൽസിന്റെ തിയതി പിന്നീടറിയിക്കും. താല്പര്യമുള്ള വിദ്യാർഥികൾ ജനന സർട്ടിഫിക്കറ്റ്,ഐ.ഡി. പ്രൂഫ്, ഫുട്ബോൾ കിറ്റ് എന്നിവയുമായി ഗ്രൗണ്ടിലെത്തണം. ഫോൺ: 7034643005

പത്രസമ്മേളനത്തിൽ ഗോകുലം സി.ഇ.ഒ ഡോ അശോക് കുമാർ, ഉണ്ണി പറവന്നൂർ, മിഫ്സ് റിച്ചാർഡ്, ബിനു ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *