Wed. May 8th, 2024

ഡൽഹി:

ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർക്ക് മുഴുവൻ സമയ സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച കേരളസർക്കാരിനു നിർദ്ദേശം നൽകി. സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അവർ നൽകിയ നൽകിയ ഹരജി പരിഗണിച്ചാണ് വിധി പ്രസ്താവിച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനുശേഷം, 51 യുവതികൾ ഇതുവരെ ശബരിമലയിൽ പ്രവേശിച്ചുവെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. പ്രവേശിച്ചവരുടെ പേരുവിവരങ്ങളും സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *