Fri. Nov 22nd, 2024

കേമാൻ:

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ നോട്ടുനിയന്ത്രണം പ്രഖ്യാപിച്ച് കേവലം 13 ദിവസത്തിനുശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലിന്റെ ഇളയ മകനായ വിവേക് ദോവൽ, നികുതി ബാദ്ധ്യത കുറവുള്ള സ്ഥലമായ കേമാൻ ദ്വീപിൽ ഒരു ഹെഡ്ജ് നിക്ഷേപം ആരംഭിക്കുന്നത്.

യു. കെ., യു. എസ്., സിംഗപ്പൂർ, കേമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽനിന്ന് ഇതിന്റെ വിനിമയരേഖകൾ കാരവാന് (Caravan) ലഭിച്ചിട്ടുണ്ട്. അതിൽപ്പറയുന്ന പ്രകാരം പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനായ അജിത്ത് ദോവലിന്റെ ഇളയ മകനായ വിവേക് ദോവൽ, ലുലു ഗ്രൂപ്പിന്റെ ഡയറക്ടർമാരിലൊരാളായ മുസ്ലീം വീട്ടിൽ മുഹമ്മദ് അൽത്താഫ്, പാരഡൈസ് പേപ്പേഴ്സ് (Paradise Papers)ൽ പേര് ഉൾപ്പെട്ടിട്ടുള്ള ഡോൺ ഇബാങ്ക്സ് എന്നിവരാണ് ഈ നിക്ഷേപങ്ങളുടെ ഉടമകൾ.

വളരെ വിശദമായ റിപ്പോർട്ടിംഗ് ഇതിനെക്കുറിച്ച് ക്യാരവാൻ നടത്തിയിട്ടുണ്ട്.

അച്ഛൻ (ദോവൽ): വിദേശനിക്ഷേപങ്ങളും നികുതി ബാദ്ധ്യത കുറവുള്ള സ്ഥലങ്ങളിലെ നിക്ഷേപവും എതിർക്കുകയും, നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

മകൻ (ദോവൽ): നികുതിബാദ്ധ്യതയില്ലാത്ത/നികുതി കുറവുള്ള ഇത്തരം സ്ഥലങ്ങളിൽ വ്യവസായം നടത്തുന്നു.

നോട്ടുനിരോധനത്തിനു ശേഷം കേമാൻ ദ്വീപിൽ നിന്നുള്ള വിദേശ പ്രത്യക്ഷ നിക്ഷേപ (Foriegn Direct Investment)ത്തിൽ ക്രമാതീതമായ വളർച്ചയുണ്ടായി. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ കേമാൻ ദ്വീപിലെ കണക്കുകളെടുത്താൽ അവിടെ നിന്നുള്ള വരവു പ്രകാരം മുൻ വർഷങ്ങളേക്കാൾ 2017 ൽ 2226 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. മുൻ സാമ്പത്തികവർഷത്തിൽ അത് 49 മില്ല്യൻ ഡോളർ ആയിരുന്നെങ്കിൽ 2017 ൽ അത് 1140 മില്ല്യൻ ഡോളറായി ഉയർന്നു.

മോദി സർക്കാരിന്റെ നോട്ടുനിയന്ത്രണത്തിനു ശേഷം കേമാൻ ദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ പണത്തിന്റെ കാര്യത്തിൽ പ്രകടമായ വ്യത്യാസമുണ്ട്. കേമാൻ ദ്വീപിൽ നിന്ന്, ഈ നൂറ്റാണ്ടിലെ ആദ്യ 16 വർഷങ്ങളിൽ ഇന്ത്യയിലേക്ക് എത്തിയതിനേക്കാളും അധികം പണമാണ് 2017 – 2018 ൽ മാത്രം എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *