കൊച്ചി:
മുൻകൂട്ടി നിശ്ചയിച്ചിരുന്ന #ആർപ്പോആർത്തവം പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതായി മാത്രുഭൂമിയുടെ റിപ്പോർട്ടുകൾ സമൂഹ്യമാധ്യമങ്ങളിൽ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. വരുന്നുണ്ടോ, വരുന്നില്ല എന്ന ചോദ്യോത്തരങ്ങളുമായി, ആർപ്പോ ആർത്തവം പേജുകളിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പ്രസ്തുത ആഘോഷത്തിൻ്റെ സംഘാടകർ, ചുംബനസമരക്കാരുൾപ്പടെ ‘തീവ്ര സ്വഭാവം’ ഉള്ളവർ എന്ന ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തീരുമാനം മാറ്റിയതായി സൂചിപ്പിക്കുന്നു. കൊച്ചിയിൽ ഇന്നലെ ആരംഭിച്ച ആർപ്പോ ആർത്തവം പരിപാടി, സാമൂഹിക ആർത്തവ അനാചാരങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിക്കുകയായിരുന്നു.
“തൊട്ടുകൂടാം” എന്ന മുദ്രവാക്യവുമായി തുടങ്ങിയ ഈ പരിപാടി ആർത്തവം അശുദ്ധമാണെന്നുള്ള ഹൈന്ദവ പൊതുബോധ സങ്കൽപ്പത്തിനെതിരെയൊരു പ്രതിഷേധമായാണ് അവതരിപ്പിക്കപ്പെട്ടത്.
അതേ സമയം സംഘാടകർ ഒരു മണിക്കൂർ മുൻപ് വരെ മുഖ്യമന്ത്രിയും മന്ത്രി ശൈലജ ടീച്ചറും വേദി പങ്കിടുമെന്ന് പ്രസ്താവിച്ചിരുന്നു.