Thu. Dec 19th, 2024

Day: February 15, 2018

ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കും

യുനെസ്കോയുമായി സഹകരിച്ച് ഇന്റർനാഷണൽ ഓഫ് വുമൺ ഇൻ റേഡിയോ ആന്റ് ടെലിവിഷൻ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കും. 

നേപ്പാളിലെ പ്രധാന മന്ത്രിയായി കെ.പി ശർമ്മ ഒലി സത്യപ്രതിജ്ഞ ചെയ്യും

നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി (യൂനിഫൈഡ് മാർക്സിസ്റ്റ്- ലെനിനിൻസ്റ്റ്)യുടെ അദ്ധ്യക്ഷൻ കെ. പി. ശർമ്മ ഒലിയെ, നേപ്പാൾ രാഷ്ട്രപതി ബിദ്യാ ദേവി ഭണ്ഠാരി, നേപ്പാളിലെ പ്രധാനമന്ത്രിയായി വ്യാഴാഴ്ച നിയമിച്ചു.

മനോവൈകല്യമുള്ളയാളെ ജാംഷെഡ്‌പൂർ പൊലീസ് മർദ്ദിച്ചതായി ആരോപണം

ജാംഷെഡ്‌പൂർ, ഝാർഖണ്ഡ് മനോവൈകല്യമുള്ളയാളെ ജാംഷെഡ്‌പൂർ പൊലീസ് മർദ്ദിച്ചതായി ആരോപണം ജാംഷെഡ്‌പൂരിൽ, മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്നയാളെ, ജൂബിലി പാർക്കിനടുത്ത് വെച്ച്  പൊലീസുകാർ മർദ്ദിച്ചു. റോഡിന്റെ മധ്യഭാഗത്ത് നിന്ന് അദ്ദേഹത്തെ…

ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചു

2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന, ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചു.

“മിലോ”യെ ന്യയീകരിച്ച് നെസ്‌ലേ മലേഷ്യ

അവരുടെ ചോക്ക്ലേറ്റ്, മാൾട്ട് പൌഡർ ഉത്പന്നമായ മിലോയ്ക്ക് പൊതുജനങ്ങളുടെ ഇടയിൽ നിന്ന് വിമർശനം നേരിടേണ്ടിവന്നതിന്റെ പശ്ചാത്തലത്തിൽ, ഉത്പന്നത്തെ ന്യായീകരിച്ചുകൊണ്ട് നെസ്‌ലേ മലേഷ്യ ബുധനാഴ്ച ഒരു പ്രസ്താവന ഇറക്കി.

ഫ്ലോറിഡ സ്കൂൾ വെടിവെപ്പ്; പൂർവ്വവിദ്യാർത്ഥിയായ 19 കാരൻ കസ്റ്റഡിയിൽ

ഫ്ലോറിഡയിലെ സ്കൂളിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട്, മർ‌ജറി സ്റ്റോൺ‌മാൻ ഡഗ്ലസ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ഒരു 19 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തു.

സുമ വിവാദത്തിൽ ഗുപ്ത കുടുംബത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി

പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള ബന്ധം, രാഷ്ട്രീയ കാര്യങ്ങളിൽ സ്വാധീനം ചെലുത്താനായി ഉപയോഗിച്ചു എന്നാരോപിച്ചുകൊണ്ട് പ്രമുഖ ബിസിനസ്സുകാരുടെ കുടുംബത്തിൽ സൌത്താഫ്രിക്കൻ പൊലീസ് റെയ്ഡ് നടത്തി.

അഴിമതി ആരോപണങ്ങൾ മൂലം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി രാജി പ്രഖ്യാപിച്ചു.