25 C
Kochi
Wednesday, December 1, 2021
Home Tags Palakkad

Tag: Palakkad

നേര്‍ക്കുനേര്‍; കഞ്ചിക്കോട് ഐഐടി ക്യാമ്പസിന് സമീപം എത്തിയ കാട്ടാനക്കൂട്ടം

കഞ്ചിക്കോട്‌:കഞ്ചിക്കോട് ഐഐടിക്കു സമീപം തിങ്കള്‍ പുലർച്ചെയോടെ പതിനേഴ്‌ കാട്ടാനകളെത്തി. വനം വകുപ്പ് ജീവനക്കാര്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. മൂന്നര മാസമായി കഞ്ചിക്കോട്‌ വനാതിർത്തിയിൽ നിലയുറപ്പിച്ച ആനക്കൂട്ടം തിങ്കളാഴ്‍ച പുലർച്ചെയോടെയാണ് ജനവാസ മേഖലയിലെത്തിയത്.സ്ഥിരം ശല്യക്കാരനായ ചുരുളിക്കൊമ്പനും കൂട്ടത്തിലുണ്ടായിരുന്നു. അയ്യപ്പൻമലയിൽനിന്നെത്തിയ ആനക്കൂട്ടം ഐഐടി ക്യാമ്പസിന്റെ ചുറ്റുമതിൽ തകർത്താണ്...

പാലക്കാട് റൈസ്മില്ലിന് ഭൂമി വാങ്ങിയതിൽ ക്രമകേട്; സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

പാലക്കാട്:പാലക്കാട് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സികെ ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ചാമുണ്ണിയുടെ ബന്ധു ആർ സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കി.തെരഞ്ഞെടുപ്പ് ഫണ്ട്...

ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം; കാളാഞ്ചിറ – പറക്കല്ല് റോഡ് തുറന്നു

തിരുവേഗപ്പുറ ∙പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം. കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ കാളാഞ്ചിറ – പറക്കല്ല് റോഡ് യാഥാർഥ്യമായി. ഇതോടെ കാളാഞ്ചിറ പ്രദേശത്തെയും വേളക്കാട്, പറക്കല്ല് കോളനിവാസികളുടെയും യാത്രാ ദുരിതത്തിനാണ് അറുതിയായത്.കോളനിവാസികളും പ്രദേശത്തെ ജനങ്ങളും റോഡ് ഇല്ലാത്തതിനാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മുഹമ്മദ്...

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയില്‍

പാലക്കാട്:സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു.വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പില്‍ എത്തിച്ച് തെളിവെടുക്കും. കോഴിക്കോട് സമാന്തര സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്.സെപ്റ്റംബര്‍ 14...

സ്വകാര്യ നഴ്സിങ് കോളജിലെ 17 വിദ്യാർത്ഥികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂർ∙ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് തുടർ പരിശോധന ആവശ്യമായതിനാൽ അവരെ ക്യാംപസിന് പുറത്തു പോകാൻ അനുവദിക്കരുതെന്ന് അധിക‍ൃതർ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.740 വിദ്യാർത്ഥികൾ ഹോസ്റ്റലിൽ...

പട്ടാമ്പിയിൽ വൈദ്യുത ഭവന നിർമാണം തുടങ്ങി

പട്ടാമ്പി: പട്ടാമ്പിയിൽ നിർമിക്കുന്ന മിനി വൈദ്യുതഭവനത്തി​ന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തിൽ മരുതൂർ കൂമ്പൻകല്ലിലെ 33 കെ വി സബ് സ്റ്റേഷനു സമീപത്താണ് മിനി വൈദ്യുതിഭവനം നിർമിക്കുന്നത്. ഒരു കോടിരൂപ ചെലവില്‍ 5,200 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുക.മുഹമ്മദ് മുഹസിൻ എംഎൽഎ ഇടപെട്ടതിനെത്തുടർന്നാണ്...

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; ജില്ലാകളക്ടര്‍

പാലക്കാട്:അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന് വകുപ്പുകള്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടരന്വേഷണം പൊലീസും, ഹോമിയോ വകുപ്പും നടത്തുമെന്ന് ജില്ലകലക്ടര്‍ അറിയിച്ചു.ഹോമിയോ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ്...

കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ

വടക്കഞ്ചേരി:വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ .  തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു സമീപം പീച്ചി റിസർവോയറിന് കുറുകെ നിർമിച്ച പാലത്തില്‍ തൂണുകളെ ബന്ധിപ്പിക്കുന്നിടത്താണ് അപകട ഭീഷണിയായി വിള്ളല്‍  കണ്ടെത്തിയത്‌. ടാറിങ്‌ തകർന്ന്‌ കോൺക്രീറ്റിന്റെ  കമ്പിയും കല്ലും പുറത്തേക്ക്‌ തള്ളി.ഇരുചക്ര വാഹനങ്ങൾക്കും...

കാഴ്ച പരിമിതനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു ടിക്കറ്റുകൾ തട്ടിയെടുത്തു

പത്തിരിപ്പാല ∙കണ്ണുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവില്ല അനിൽകുമാറിന്റെ ദുഃഖം. നഷ്ടപ്പെട്ടതു 11 ലോട്ടറി ടിക്കറ്റുകൾ മാത്രമാണെങ്കിലും താൻ പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് ഇതുവരെ മുക്തനായിട്ടില്ല കാഴ്ചയില്ലാത്ത ഈ യുവാവ്. മണ്ണൂർ നഗരിപ്പുറം വലിയ വീട്ടിൽ അനിൽകുമാറാണ് (44) കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായത്.കാഴ്ചയില്ലെങ്കിലും കാൽന‌ടയായി കിലോമീറ്ററുകൾ സഞ്ചരിച്ച് ലോട്ടറി ടിക്കറ്റ് വിറ്റാണ്...

ആലത്തൂരിൽ ഡീസൽ ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു

ആലത്തൂർ:ദേശീയ പാതയില്‍ സ്വാതി ജങ്‌ഷൻ സിഗ്നലിൽ പ്ലൈവുഡ് ലോറിക്ക്‌ തീപിടിച്ചു. വ്യാഴാഴ്‌ച വൈകിട്ട്‌ ആറിനാണ്‌ അപകടം. ഡ്രൈവർ തമിഴ്നാട് ധർമപുരി സ്വദേശി ജയകുമാർ(36) പരിക്കില്ലാതെ രക്ഷപ്പെട്ടു.പെരുമ്പാവൂരിൽനിന്ന് ബംഗളൂരുവിലേക്ക്‌ പ്ലൈവുഡുമായി വന്ന ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്‌. ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു.സിഗ്നലിൽ നിർത്തിയ  ശേഷം...