29 C
Kochi
Sunday, September 19, 2021
Home Tags BJP

Tag: BJP

ആർഎസ്എസ് നിയോഗിക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; ബിജെപി

തിരുവനന്തപുരം:കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആർഎസ്എസും ബിജെപിയും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് തുറന്നടിച്ചിരുന്നു.ഇതിന് പിന്നാലെ ആർഎസ്എസിനെതിരെ ബിജെപിയും രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ആർഎസ്എസില്‍ നിന്ന് നിയോഗിക്കപ്പെടുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.പഞ്ചായത്ത്...

വരിവരിയായ് വിവാദങ്ങള്‍: ബിജെപി-ആർഎസ്എസ് നേതൃയോഗം കൊച്ചിയില്‍

കൊച്ചി:ബിജെപി - ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. കൊടകര കള്ളപ്പണക്കേസും ബിജെപിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. നേരത്തെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. വിവാദങ്ങൾ വരിവരിയായി ബിജെപിയെ തുറിച്ച് നോക്കുമ്പോഴാണ് നിർണായക നേതൃയോഗം കൊച്ചിയിൽ ചേരുന്നത്.നിലവിലെ പ്രശ്നങ്ങളിൽ...

കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിൻ്റെ മുഖ്യശത്രു; സുധാകരനെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം:കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരന്‍ ഈ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയില്‍ കടുത്ത അതൃപ്തിയും അദ്ദേഹം അറിയിച്ചു.വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു....

ബിജെപി വിട്ടതിന് പിന്നാലെ മുകുള്‍ റോയിയുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി:തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോയതിന് പിന്നാലെ ബിജെപി മുന്‍ ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിക്ക് ഏര്‍പ്പെടുത്തിയിരുന്ന സെഡ് സുരക്ഷാ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മുകുള്‍ റോയിക്കും മറ്റു ബിജെപി നേതാക്കള്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.എന്നാല്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനകം...

ത്രിപുരയിലും ബിജെപിയ്ക്ക് തലവേദന

അഗര്‍ത്തല:പാര്‍ട്ടി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗാളിന് പിന്നാലെ ആശങ്കയിലായി ത്രിപുരയിലെ ബിജെപി നേതൃത്വവും. എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച യോഗം ചേരും.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ത്രിപുരയുടെ...

കൊടകര കേസ്; പണം കൊണ്ടുവന്നതും കവർന്നതും ബിജെപിക്കാരെന്ന് പ്രതികൾ

തൃശൂർ:കൊടകരയിലെ 3.5 കോടിയുടെ കുഴൽപണക്കേസിൽ തങ്ങൾക്കു പങ്കില്ലെന്നും ബിജെപിക്കാർ കൊണ്ടുവന്ന പണം പാർട്ടിക്കാർ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും പ്രതികൾ കോടതിയിൽ മൊഴി നൽകി. കേസിലെ 10 പ്രതികൾ തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഈ വാദം ഉന്നയിച്ചത്. തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു...

കേരളത്തെ കലാപഭൂമിയാക്കാമെന്ന് കരുതണ്ട; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബി ഗോപാലകൃഷ്ണൻ

കൊടകര:കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടെന്ന് അറിയേണ്ടിവരും. കേരളത്തെ കലാപഭൂമിയാക്കാതിരുന്നാൽ നല്ലതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും; ‘പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിൽ വന്നപ്പോൾ ബിജെപിയെ...

സി കെ ജാനുവിന് കോഴ നൽകി; കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

കൽപ്പറ്റ:സി കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി കെ നവാസ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.ബി ജെ പി സ്ഥാനാർത്ഥിയാകാൻ 50 ലക്ഷം രൂപ കോഴ...

‘കൊടകര കേസ് പ്രതികൾ ബിന്ദുവിന്‍റെ പ്രചാരണത്തിനെത്തി’; വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ഗോപാലകൃഷ്ണൻ

തൃശ്ശൂർ:കൊടകര കേസ് പ്രതികൾക്ക് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്ത്. വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിൽ കൊടകര കേസിലെ പല പ്രതികളും പങ്കെടുത്തുവെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചു. ഹവാല പണമെന്ന് ആദ്യം പറഞ്ഞ വിജയരാഘവനെ പൊലീസ് ചോദ്യം ചെയ്യണം....

സംസ്ഥാന ബിജെപിയില്‍ പോര് മുറുകുന്നു

തിരുവനന്തപുരം:സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കൊടകര കുഴല്‍പ്പണക്കേസും സികെ ജാനു – കെ സുന്ദര വിവാദങ്ങളും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വിഷമത്തിലാക്കിയതിന് പിന്നാലെ സിവി ആനന്ദബോസ് റിപ്പോര്‍ട്ട് കൂടി വന്നതോടെ സംസ്ഥാന നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. കെ സുരേന്ദ്രന്‍ – വി മുരളീധരന്‍...