25 C
Kochi
Sunday, September 19, 2021
Home Tags സാമൂഹിക വ്യാപനം

Tag: സാമൂഹിക വ്യാപനം

സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടണമെന്ന് ഐഎംഎ

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ കണ്ടെത്തിയതിനാൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്ന് ഐഎംഎ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികില്‍സ ലഭ്യമാക്കണമെന്നും കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ...

സംസ്ഥാനത്ത് ഏതു നിമിഷവും സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതു നിമിഷവും കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങൾ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കൂട്ടിച്ചേർത്തു.

ഉറവിടമറിയാത്ത രോഗികള്‍ കൂടുന്നു; കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് സാമൂഹിക വ്യാപനം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ വിലയിരുത്തല്‍. ഇപ്പോള്‍ സംസ്ഥാനത്ത് തുടരുന്ന ആന്റി ബോ‍ഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങി. സംസ്ഥാനത്തു ഐസിഎംആർ നടത്തിയ സിറോ സർവൈലൻസിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍.അതേസമയം,...

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോയെന്ന് കണ്ടെത്താനുള്ള റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്നുമുതല്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനം കണ്ടെത്താനുള്ള റാപ്പിഡ് പരിശോധന ഇന്നുതുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. ആദ്യഘട്ടം പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ആയിരം കിറ്റുകൾ വീതം ഉപയോഗിക്കും. മറ്റു ജില്ലകളിൽ 500 കിറ്റ് വീതമാണ്...

കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമത കാട്ടണം: പികെ കുഞ്ഞാലിക്കുട്ടി 

തിരുവനന്തപുരം:   കൊവിഡ് 19 നെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സംസ്ഥാനത്തെ നിലവില്‍ ക്വാറന്റൈൻ സൗകര്യങ്ങള്‍ കുറ്റമറ്റ നിലയിലല്ലെന്നും, കെെവിട്ട പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പ്രവാസികളുടെ...

രാജ്യത്ത് കൊവിഡ് സാമൂഹികവ്യാപനം നടന്നുകഴിഞ്ഞു; കേന്ദ്രത്തിന്റെ വാദം തള്ളി ആരോഗ്യവിദഗ്ദ്ധർ

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ കൊവിഡ് 19 സാമൂഹികവ്യാപനം വലിയ തോതില്‍ നടന്നുകഴിഞ്ഞെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് സാമൂഹികവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആരോഗ്യവിദഗ്ദ്ധര്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്...

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ സാമ്പിളെടുത്ത് റാൻഡം പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണ് സാംപിൾ ശേഖരണം നടത്തുന്നത്. ഓരോ ജില്ലയിൽ നിന്നും പത്ത് പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് ഓരോ...