25 C
Kochi
Wednesday, September 22, 2021
Home Tags നടി

Tag: നടി

ദിലീപിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി:   നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ രണ്ടംഗ ബ‍ഞ്ചിന്റേതാണ് സുപ്രധാന വിധി. എന്നാല്‍ അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിനു കഴിയുമെന്ന് കോടതി വ്യക്തമാക്കി.മെമ്മറിക്കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കിയാല്‍ അത്...

നടിയെ ആക്രമിച്ച കേസ്: ആറു മാസത്തിനകം വിചാരണ തീരും: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി.ഗൂഢാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള...

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം സി.ബി.ഐ. കോടതിയിയിലാണ് വിചാരണ. കേസിലെ മുഴുവന്‍ പ്രതികളോടും വിചാരണയില്‍ ഹാജരാകാന്‍ സി.ബി.ഐ. കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ. കോടതിയിലേക്കു മാറ്റിയത്. ആറു മാസത്തിനകം വിചാരണ...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവിറക്കിയത്. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ടാണെന്നും അതിനു നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി...

ബലാത്സംഗ ഇരകള്‍ വിചാരണഘട്ടത്തില്‍ അനാവശ്യ ചോദ്യങ്ങള്‍ നേരിടുന്നതായി ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായവര്‍, കീഴ്‌കോടതികളിലെ വിചാരണഘട്ടത്തില്‍, ഒട്ടേറെ വിഷമങ്ങള്‍ നേരിടുന്നുണ്ടെന്ന് ഹൈക്കോടതി. വിചാരണക്കിടെ ഇരയായ സ്ത്രീകളോട്, അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട്, ധാരാളം പരാതി ലഭിക്കുന്നുണ്ടെന്നു ജസ്റ്റിസ് രാജാ വിജയരാഘവന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍, വനിത ജഡ്ജിയെ വിചാരണക്ക് നിയോഗിക്കണമെന്നാവശ്യപ്പെട്ട് നടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി...

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ഹർജി ഇന്നു പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിനു പുറത്തുള്ള ജില്ലയിലേക്ക് മാറ്റണമെന്നും വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും ഉള്ള നടിയുടെ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.ഇതേ സമയം വിചാരണ മറ്റു ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. വിചാരണയെ ഇതു ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യബുദ്ധിമുട്ട് ഉണ്ടാക്കാനുമാണ്...