28 C
Kochi
Tuesday, September 28, 2021
Home Tags അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ

Tag: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ

നീറ്റ് പരീക്ഷയിൽ പരാജയം; തമിഴ്‌നാട്ടിൽ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു

ചെന്നൈ:  അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, തമിഴ്‌നാട്ടിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. ഇന്നലെയാണ് നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.തിരുപ്പൂരിലെ വിളിയൻകാട് സ്വദേശിനി ഋതുശ്രീയും പാട്ടുകോട്ടൈ ജില്ലക്കാരിയായ വൈശ്യയും ആണ് മരിച്ചത്. രണ്ടുപേർക്കും 12ാം ക്ലാസ്സിലെ പരീക്ഷയിൽ 90 ശതമാനം മാർക്കു ലഭിച്ചിരുന്നു.

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു; ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികള്‍

കൊച്ചി:അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ് - NEET) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ നളിൻ ഖണ്ഡേൽ‌വാൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയില്‍ ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികളുമുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വി.പി എന്നിവരാണ് റാങ്ക് പട്ടികയില്‍...