Sun. Sep 21st, 2025

ബിസ്‌കറ്റ് കഴിച്ച 257ലേറെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 80 പേര്‍ ചികിത്സയില്‍

  മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 257ലേറെ വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 80 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഒരു ജില്ലാ കൗണ്‍സില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ്…

മോഹന്‍ലാല്‍ ആശുപത്രിയില്‍

  കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെയാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് മോഹന്‍ലാലിപ്പോള്‍. ആശുപത്രി അധികൃതരാണ് നടന്റെ അസുഖ വിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ച്…

‘കടുത്ത സ്ത്രീവിരുദ്ധത’ തീവ്രവാദകുറ്റം; നിയമനിര്‍മാണത്തിനൊരുങ്ങി യുകെ

  ലണ്ടന്‍: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാറിന്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ നേരിടാനും ഓണ്‍ലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക്…

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ആറ് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായ് സോറനും ആറു ജെഎംഎം എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ചംപായ് സോറനും എംഎല്‍എമാരും ഡല്‍ഹിയിലെത്തി. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെത്തിയ ചംപായ് സോറന്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചര്‍ച്ച നടത്തിയതായി…

ഡോക്ടറുടെ കൊലപാതകം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഡോക്ടര്‍മാര്‍ക്കും ബിജെപി നേതാവിനും നോട്ടീസ്

  കൊല്‍ക്കത്ത: ആര്‍കെ കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനും ബിജെപി വനിതാ നേതാവിനും രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിന്റെ സമന്‍സ്. ബിജെപി നേതാവും മുന്‍ എംപിയുമായ ലോക്കറ്റ് ചാറ്റര്‍ജി, ഡോക്ടര്‍മാരായ കുനാല്‍…

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യുഡിഎഫ്, ബിജെപിയുടെ സഹായം ലഭിച്ചു; എംവി ഗോവിന്ദന്‍

  മലപ്പുറം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യുഡിഎഫ് ആണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയത്തില്‍ സിപിഎമ്മിന് ഒറ്റ നിലപാടാണുള്ളത്. യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാല്‍ ഈ വിഷയത്തില്‍ ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം. വ്യാജ നിര്‍മിതിക്ക്…

ഡോക്ടറുടെ കൊലപാതകം; ഓരോ 2 മണിക്കൂറിലും ക്രമസമാധാന റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

  ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് ക്രമസമാധാന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സംസ്ഥാന…

അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മദ്‌റസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ്

  ഭോപ്പാല്‍: മധ്യപ്രദേശ് മദ്‌റസ ബോര്‍ഡിന് കീഴിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം ഇതര വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. സംസ്ഥാന വിഭ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. മദ്‌റസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ രക്ഷിതാക്കളുടെ അനുമതിപ്രകാരം മാത്രമേ…

‘എനിക്ക് കൂടുതല്‍ സൗന്ദര്യമുണ്ട്’; കമല ഹാരിസിനെതിരെ അധിക്ഷേപം തുടര്‍ന്ന് ട്രംപ്

  വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരായ അധിക്ഷേപം തുടര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്ന് ശനിയാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ട്രംപ് പറഞ്ഞു. ‘ടൈം മാസികയുടെ കൈവശം കമല ഹാരിസിന്റെ നല്ല…

ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം

  ലണ്ടന്‍: ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസ് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എയര്‍ ഹോസ്റ്റസ് ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി റൂമില്‍ കയറി ആക്രമിക്കുകയായിരുന്നു. എയര്‍ ഹോസ്റ്റസിന്റെ നിലവിളി കേട്ട് ഓടിയെത്തിയ…