Fri. Aug 22nd, 2025

രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

  ന്യൂഡല്‍ഹി: രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം പോക്‌സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്ര ചെയ്ത് എത്തിയയാള്‍ക്കാണ് രോഗലക്ഷണം. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. രോഗിയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്.…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങളിലെ ഇടപെടല്‍; കേരളത്തിന് പുരസ്‌കാരം

  തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകള്‍ക്കും…

യുവഡോക്ടറുടെ കൊലപാതകം; മമത സര്‍ക്കാരിനെ വിമര്‍ശിച്ച് എംപി ജവഹര്‍ സിര്‍ക്കാര്‍ രാജിവെച്ചു

  കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവെച്ചു. രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാര്‍ ആണ് രാജിവെച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയും തൃണമൂല്‍…

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുപിയില്‍ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

  ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മെയിന്‍പുരിയിലെ സൗസയ്യ മാതൃ ശിശു ചികിത്സാശാലയിലാണ് സംഭവം. ചില സങ്കീര്‍ണതകള്‍ കാരണം പ്രസവം സാധാരണഗതിയില്‍ നടത്താന്‍ കഴിയില്ലെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ആദ്യം അധികൃതര്‍ അറിയിച്ചു. പിന്നീട് അനസ്തേഷ്യോളജിസ്റ്റിന്റെ…

‘മാമി തിരോധനത്തിന് പിന്നില്‍ അജിത് കുമാറിന് പങ്കുണ്ട്’; പിവി അന്‍വര്‍

  മലപ്പുറം: ‘മാമി’ തിരോധനത്തിന് പിന്നില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചത് അജിത് കുമാറാണെന്നതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും അന്‍വര്‍ പറഞ്ഞു. വിവാദങ്ങള്‍ ഉയര്‍ന്നുവന്നതിനു പിന്നാലെ…

ലോകത്തിലെ ആദ്യ ‘ട്രില്യണയറാവാന്‍’ കുതിച്ച് ഇലോണ്‍ മസ്‌ക്; രണ്ടാമത് അദാനി

  ന്യൂയോര്‍ക്ക്: 2027ഓടെ ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയര്‍’ ആകാനുള്ള കുതിപ്പിലാണ് മള്‍ട്ടി ബില്യണയര്‍ ആയ ഇലോണ്‍ മസ്‌കെന്ന് സാമ്പത്തികശേഷി പിന്തുടരുന്ന ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമിയുടെ പുതിയ റിപ്പോര്‍ട്ട്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല, സ്വകാര്യ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സ്, സോഷ്യല്‍…

നടിയോട് ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിര്‍ത്തു; പിന്നാലെ വിലക്കിയെന്ന് സംവിധായിക

  കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടതിനെ എതിര്‍ത്തുനിന്നതിന് തന്നെ സിനിമയില്‍നിന്ന് വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദന്‍. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പങ്കുവച്ചത്. ആദ്യമായാണ് ഒരാള്‍ ഹേമാ…

തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

  ചെന്നൈ: തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടന്‍ വിജയ്. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് അറിയിച്ചു. ഫെബ്രുവരി രണ്ടിനായിരുന്നു പാര്‍ട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന്…

തൃശൂരില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 54 കാരന്‍ മരിച്ചു

  തൃശൂര്‍: തൃശൂരില്‍ വൈറല്‍ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ആഗസ്റ്റ് 23നാണ്…

വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു

  കരാക്കസ്: പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ട് സ്‌പെയിനില്‍ രാഷ്ട്രീയാഭയം തേടി. ജൂലൈയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭരണപക്ഷ പാര്‍ട്ടിയായ നാഷനല്‍ ഇലക്ടറല്‍…