Sun. Feb 23rd, 2025

‘എന്ത് തരം കേസാണിത് ?’; കെഎം ഷാജിക്കെതിരായ കോഴക്കേസിലെ അപ്പീല്‍ തള്ളി സുപ്രീംകോടതി

  ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ അപ്പീല്‍ തള്ളി സുപ്രീംകോടതി. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത…

ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങി ഇസ്രായേല്‍; നെതന്യാഹു അംഗീകരിച്ചതായി റിപ്പോര്‍ട്ട്

  ടെല്‍ അവീവ്: ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങി ഇസ്രായേല്‍. കരാറിന് ഇസ്രായേല്‍ മന്ത്രിസഭ ഉടനെത്തന്നെ അംഗീകാരം നല്‍കിയേക്കും. അമേരിക്കയും ഫ്രാന്‍സുമാണ് കരാറിന് മേല്‍നോട്ടം വഹിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള രണ്ട് മാസം ഇസ്രായേല്‍ സൈന്യം ലെബനനില്‍ നിന്ന്…

നാട്ടിക ലോറി അപകടം; ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലെന്ന് മന്ത്രി

  തൃശ്ശൂര്‍: നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മോട്ടോര്‍ വാഹന വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്നും വണ്ടിയോടിച്ചത് ക്ലീനറായിരുന്നുവെന്നും ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമലംഘനം നടത്തിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കും.…

അമേരിക്കയില്‍ അഴിമതി ആരോപണം; അദാനി ഗ്രൂപ്പിലെ പുതിയ നിക്ഷേപം പിന്‍വലിച്ച് ഫ്രഞ്ച് എണ്ണ കമ്പനി

  മുംബൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പില്‍ നടത്താനിരുന്ന പുതിയ നിക്ഷേപം നിര്‍ത്തിവെച്ച് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജി. നിലവില്‍ യുഎസില്‍ അഴിമതി ആരോപണം നേരിടുന്നുണ്ട് അദാനി. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് നിക്ഷേപത്തില്‍ നിന്നും ഫ്രഞ്ച് കമ്പനി പിന്‍വാങ്ങിയത്.…

സംഭാല്‍ ഷാഹി മസ്ജിദ് സംഘര്‍ഷം; അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്

  ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട് സംഭാലിലുണ്ടായ സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് കോണ്‍ഗ്രസ്. സംഭാല്‍ സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ട യോഗി സര്‍ക്കാറിനെ കടന്നാക്രമിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സമൂഹത്തെ ധ്രുവീകരിക്കാനും…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം

  കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദ്ദനം. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലും ആംബുലന്‍സില്‍ വെച്ചും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും എന്നാല്‍ പരാതിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ടെന്നാണ് വിവരം. ഭര്‍ത്താവ് രാഹുല്‍…

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

  തൃശ്ശൂര്‍: നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിലാണ് സംഭവം. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 11 പേരില്‍ അഞ്ചു പേരുടെ…

ബലാത്സംഗക്കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

  കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ബാബുരാജ് അന്വേഷണത്തോട് കൃത്യമായി സഹകരിക്കണമെന്നും പത്ത്…

സംഭാല്‍ സംഘര്‍ഷം; ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍

  ഉത്തര്‍പ്രദേശ്: സംഭാല്‍ മസ്ജിദ് സംഘര്‍ഷത്തില്‍ ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍. സംഘര്‍ഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പൊലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് നടപടിക്കെതിരെ സംഭാലില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ…

കാരക്കോണം മെഡിക്കല്‍ കോളജില്‍ കര്‍ണാടക പോലീസ് റെയ്ഡ്

  തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളജില്‍ കര്‍ണാടക പോലീസിന്റെ റെയ്ഡ്. മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം സ്വകാര്യ ആവശ്യത്തിനായി കര്‍ണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ വാങ്ങി തിരികെ നല്‍കാത്തതിനാലാണ് പൊലീസ് എത്തിയത്. കര്‍ണാടക മല്ലേശ്വരം പൊലീസ് രജിസ്റ്റര്‍…