Sat. Aug 16th, 2025

ജോലിഭാരം; ഉറങ്ങിയിട്ട് 45 ദിവസമായി, യുവാവ് ജീവനൊടുക്കി

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ജോലി സമ്മർദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.  ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന ആണ് ജീവനൊടുക്കിയത്. ടാർ​ഗറ്റ് തികയ്ക്കാൻ ആവശ്യപ്പെട്ട് മേലുദ്യോ​ഗസ്ഥർ രണ്ട് മാസമായി ഭീഷണിപ്പെടുത്തുകയാണെന്ന് യുവാവിൻ്റെ ആത്മഹത്യാ കുറിപ്പിൽ തരുൺ പറയുന്നു. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ജോലി…

ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ബെയ്റൂട്ട്: ലെബനനിൽ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ട്.  സൈന്യം അതിർത്തി കടന്ന്  ലെബനനുള്ളിലെത്തി. ആക്രമണം നടത്തുക ഹിസ്ബുള്ള കേന്ദ്രങ്ങൾ മാത്രം ലക്ഷ്യം വെച്ചായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇറാൻ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ എത്തുമെന്ന് പെന്റഗൺ വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള കരയുദ്ധം…

നേപ്പാളിൽ പ്രളയം കവർന്നത് 209 ജീവനുകൾ; ഇനിയും കണ്ടെത്താനുണ്ട് 29 പേരെ

കാഠ്മണ്ഡു; നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നേപ്പാൾ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 209 പേർ മരിച്ചതായി ഒടുവിൽ പുറത്തുവിട്ട കണക്കിൽ പറയുന്നു. 29 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുരന്തമുണ്ടായ മേഖലകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനവും…

മൈനാ​ഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം നൽകി കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. നിലവിൽ…

ശിശുഭവനിൽ ആർഎസ് വൈറസ് ബാധ; നാലു മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ആർഎസ് വൈറസ് ബാധ. രോഗം ബാധിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിൻ്റെ നില ഗുരുതരമാണ്. നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. രണ്ടാഴ്ചയിലധികമായി കുട്ടികള്‍ ആശുപത്രിയിൽ ചികിത്സയിൽ…

പീഡനക്കേസിൽ സിദ്ദിഖിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നടൻ്റെ അറസ്റ്റ് കോടതി തടഞ്ഞു. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന്…

സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരെ പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2007ല്‍ ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക…

ലോറന്‍സിൻ്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം എം ലോറന്‍സിൻ്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള്‍ ആശാ ലോറന്‍സിൻ്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം നൽകിയത്. അനാട്ടമി വിഭാഗത്തിന് മൃതദേഹം വിട്ടു കൊടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആശാ ലോറൻസിൻ്റെ ഹര്‍ജിയില്‍…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴിയിൽ നടപടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാനേജര്‍ക്കെതിരെ

കോട്ടയം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാനേജര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണം സംഘത്തിൻ്റെ നിര്‍ദേശ പ്രകാരം പൊൻകുന്നം പോലീസ് രണ്ടാഴ്ച മുന്‍പാണ് കേസെടുത്തത്. കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ്…

സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി

വാഷിംഗ്ടൺ: സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 ബഹിരാകാശ നിലയത്തിലെത്തി. ശനിയാഴ്ചയാണ് നാസയുടെ നിക്ക് ഹേഗിനെയും റഷ്യൻ ബഹിരാകാശയാത്രികനായ അലക്‌സാണ്ടർ ഗോർബുനോവിനെയും വഹിച്ചുകൊണ്ട് പേടകം വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനവെറൽ സ്റ്റേഷനിലെ എസ്എൽസി-40 ൽ…